‘കെഎംഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ല ,എല്ലാ വിഭാഗങ്ങളേയും പരിഗണിക്കണമെന്നാണ് ലീഗ് നിലപാട്’: പിഎംഎ സലാം

എൽജിബിടിക്യൂ സമൂഹത്തെ കുറിച്ചുള്ള കെഎം ഷീജയുടെ പ്രസ്താവനയില്‍ വിവാദം വേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.ഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ല .എല്ലാ വിഭാഗങ്ങളേയും പരിഗണിക്കണമെന്നാണ് ലീഗ് നിലപാട്.ജെൻഡർ നീതിയാണ് ലീഗ് ആവശ്യപ്പെടുന്നത്.ഇത്തരം വിഭാഗങ്ങളോട് വിവേചനം ഉണ്ടാകരുതെന്നാണ് ലീഗ് നിലപാട് .ലൈംഗിക അരാജകത്വം ജെൻഡറിന്‍റെ  പ്രശ്നമല്ല .എല്ലാ കമ്യൂണിറ്റിയേയും പരിഗണിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് കെ എം ഷാജി വ്യക്തമാക്കി..LGBTQ അഭിപ്രായത്തെ മറ്റുള്ളവർ അവരുടെ മനോ വൈകൃതങ്ങൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം ഇന്നലെ ഫേസ് ബുക്കില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *