തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മധുര പാലമേടാണ് ജെല്ലിക്കെട്ടിനിടെ യുവാവ് കുത്തേറ്റ് മരിച്ചത്. മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്. ഒൻപത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കെയാണ് അപകടം. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം. പരുക്കേറ്റ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ 9 കാളകളെ പിടിച്ച യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു
