ബ്രിജ് ഭൂഷണെ വെട്ടിലാക്കി വീഡിയോ; ഗുസ്തി താരത്തിന്‍റെ മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തി താരത്തിന്‍റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്.

പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യുപിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ദേഷ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ജാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച താരങ്ങൾ പ്രശ്ന പരിഹാരത്തിനായി രാത്രി വൈകി കേന്ദ്ര കായികമന്ത്രിയുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. 

Leave a Reply

Your email address will not be published. Required fields are marked *