റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു; സര്‍വീസുകളില്‍ മാറ്റം വരും

സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയിലജ് പറഞ്ഞു. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചുകഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് സമഗ്രമായി വികസിപ്പിക്കേണ്ടത്. 

ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. വികസന പദ്ധതി പൂർത്തിയയാക്കിയ ശേഷം വിദേശ വിമാനകമ്പനികളെ ഒന്നാം ടെർമിനലിലേക്ക് മാറ്റി പുനസ്ഥാപിക്കും. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസന പദ്ധതി ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *