മുടിയിൽ ഷാമ്പൂവിന് പകരം ഇവ ഉപയോഗിക്കാം

നമ്മുടെ തന്നെ പല ശീലങ്ങളും പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവയെ പരമാവധി ഇല്ലാതാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിലുപരി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ മറ്റ് ചില പകരം മാർഗ്ഗങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. മുടി പലപ്പോഴും ഷാമ്പൂ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ വരണ്ടതാവുന്നു. എന്നാൽ അതിന് പരിഹാരം കാണുന്നതിന് പലരും കണ്ടീഷണർ ഉപയോഗിക്കുന്നു. എന്നാൽ പലപ്പോഴും മുടിയിൽ കണ്ടീഷണർ ഉപയോഗിച്ചാലും ഷാമ്പൂ ഉപയോഗിച്ചാലും അതിന്റെ ആരോഗ്യം മെച്ചപ്പെടണം എന്നില്ല.

മുടി കഴുകാൻ ഷാംപൂവിന് പകരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ആരോഗ്യവും വർദ്ധിപ്പിക്കുന്നു.

ആപ്പിൾ സിഡെർ വിനെഗർ

മുടിയിൽ ഷാമ്പൂവിന് പകരം ഉപയോഗിക്കാവുന്നതാണ് ആപ്പിൾ സിഡാർ വിനീഗർ. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിക്കുന്നു. ഇതിന് ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ധാരാളമുണ്ട്. മുടിക്ക് ആരോഗ്യം നൽകുന്ന തരത്തിൽ നിരവധി അണുക്കളും ഇതിലുണ്ട് എന്നതാണ് സത്യം. ആപ്പിൾ സിഡെർ വിനെഗർ മുടി വൃത്തിയാക്കുന്നതോടൊപ്പം തന്നെ താരനേയും ഇല്ലാതാക്കുന്നു. ഇത് നല്ലതുപോലെ ചൂടുവെള്ളത്തിൽ കലർത്തി തലയിൽ പുരട്ടുക. ഇത് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും തലയോട്ടിയിൽ നിൽക്കാൻ അനുവദിക്കണം. അതിന് ശേഷം കഴുകിക്കളയാവുന്നതാണ്.

നാരങ്ങ നീര്

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാരങ്ങ നീരും വളരെയധികം ഗുണം നൽകുന്നു. നമ്മുടെ അടുക്കളയിൽ സാധാരണ ലഭിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് ഷാമ്പൂവിന് പകരമായി മുടിയിൽ ഉപയോഗിക്കാവുന്നതാണ്. താരനെ പരിഹരിക്കുന്നതോടൊപ്പം തന്നെ മുടിയുടെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും നാരങ്ങനീര് സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ലയിപ്പിച്ച ശേഷം വേണം ഇത് തലയിൽ തേക്കുന്നതിന്. ശേഷം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മുടിയിൽ വെക്കണം. അതിന് ശേഷം കഴുകിക്കളയേണ്ടതാണ്.

കറ്റാർ വാഴ

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ കറ്റാർവാഴ മികച്ചതാണ്. പല ആരോഗ്യ ഗുണങ്ങളും കറ്റാർവാഴക്കുണ്ട്. ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് കറ്റാർവാഴ. കറ്റാർ വാഴയിൽ വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, സാലിസിലിക് ആസിഡ്, അമിനോ ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിക്കും ചർമ്മത്തിനും ഗുണങ്ങൾ നൽകുന്നതാണ്. തലമുടിയിലെ അധിക എണ്ണയെ മൃദുവായി നീക്കം ചെയ്യുന്നതിന് കറ്റാർ വാഴ സഹായിക്കുന്നു. മുടിവളരുന്നതിനും ആഴത്തിൽ ക്ലീൻ ചെയ്യുന്നതിനും കറ്റാർ വാഴ സഹായിക്കുന്നുണ്ട്. മുടിയിൽ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

ചെമ്പരത്തി

ചെമ്പരത്തിയുടെ ഇലയും പൂക്കളും എല്ലാം മുടിയിൽ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നതാണ് ചെമ്പരത്തി. ഇത് താളിയാക്കി തലയിൽ നല്ലതുപോലെ തേച്ച് കുളിക്കുന്നത് മുടിയുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇവ പേസ്റ്റ് രൂപത്തിലാക്കി ആ പേസ്റ്റ് നിങ്ങളുടെ മുടിയിൽ മസാജ് ചെയ്യണം. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് മെച്ചപ്പെടുത്താം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴിക്കളഞ്ഞാൽ മുടിയുടെ അഴുക്കും മാറുന്നു, മുടിക്ക് നല്ല തിളക്കവും ആരോഗ്യവും ലഭിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *