ഖത്തറിൽ ഫ്‌ലൂ വാക്‌സിൻ എടുക്കാൻ ഓർമിപ്പിച്ച് എച്ച് എം സി

ഖത്തറിൽ ഇൻഫ്‌ലുവൻസ വാക്‌സിനെടുക്കാൻ പൊതുജനങ്ങളെ ഓർമിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്.എം.സി ഔട്ട്‌പേഷ്യൻറ് ക്ലിനിക്കുകൾ, ഖത്തറിലുടനീളമുള്ള 40ലധികം സ്വകാര്യ, അർധ സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇൻഫ്‌ലുവൻസ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ട്. ഈ വർഷത്തെ ഇൻഫ്‌ലുവൻസയെ നിസ്സാരമായിക്കാണരുതെന്നും സൗജന്യ ഫ്‌ലൂ വാക്‌സിൻ എന്നത്തേക്കാളും പ്രധാനമാണെന്നും സൗജന്യ ഫ്‌ലൂ ഷോട്ട് ഇന്നുതന്നെ എടുക്കൂവെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി.

ഓരോ വർഷവും അഞ്ഞൂറിലധികം ആളുകൾ പനി ബാധിച്ചും അതിന്റെ പ്രയാസങ്ങളനുഭവിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ‘ഫ്‌ലൂ വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഫ്‌ലൂ രോഗങ്ങൾ, ഡോക്ടറുടെ അടുത്തേക്കുള്ള സന്ദർശനങ്ങൾ, ഫ്‌ലൂ കാരണം ജോലിയും പഠനവും നഷ്ടപ്പെടുന്നത് എന്നിവ കുറക്കാം. അതോടൊപ്പം ഫ്‌ലൂ സംബന്ധമായ ആശുപത്രി വാസവും മരണവും തടയുകയും ചെയ്യാം’ -അധികൃതർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *