ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന് ഇഡി നോട്ടീസ്

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. നേരത്തെ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നേരത്തെ സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും നേരത്തെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്. ജനുവരി 31 ന് ശിവശങ്കർ വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *