അര്യാന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ

ബെലറൂസിന്റെ അര്യാന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ. ഖസാക്കിസ്താന്റെ എലേന റിബക്കിനയെ തോൽപ്പിച്ചു. (4-6, 6-3, 6-4). അര്യാന സബലെങ്കയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്, ഫൈനലിലെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സബലെങ്കയുടെ കിരീടനേട്ടം. 

ജയത്തോടെ താരം ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈ വർഷം സബലെങ്ക നേടുന്ന തുടർച്ചയായ 11-ാം ജയമായിരുന്നു ഇന്നത്തേത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൻറെ പശ്ചാത്തലത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് ടൂർണമെന്റിൽ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല.

പകരം അവരുടെ പേരിനൊപ്പം വെള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ സ്വന്തം രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിച്ച് ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക. അതേസമയം നാളെയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനൽ. സെർബിയയുടെ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചും, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസും തമ്മിലാണ് ഫൈനൽ.

Leave a Reply

Your email address will not be published. Required fields are marked *