വീസാ അപേക്ഷ നടപടി; കാലതാമസം ഒഴിവാക്കാൻ വീഡിയോ കോൾ സേവനം ഉപയോഗിക്കണം

വീസാ അപേക്ഷകളിൻമേലുള്ള  നടപടിയിലെ കാലതാമസം ഒഴിവാക്കാൻ  വീഡിയോ കോൾ  സേവനം പ്രയോജനപ്പെടുത്തണമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പറഞ്ഞു. നിലവിൽ അതിവേഗമാണ് ദുബായിലെ വീസാ സേവനങ്ങൾ ലഭ്യമായിട്ടുള്ളത്.

എന്നാൽ ചില സമയങ്ങളിൽ ഉപയോക്താക്കളുടെ അപേക്ഷാ ഫോമുകളിന്മേൽ ചില അവ്യക്തതകൾ നിലനിൽക്കാറുണ്ട്. അതിനു പരിഹാരമായി ഓഫിസുകളിൽ പോകാതെ തന്നെ വിഡിയോ കോൾ വഴി തൽസമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് വകുപ്പ് പുതിയതായി ആരംഭിച്ച വീഡിയോ കോൾ സർവീസ്.

ഇതിലൂടെ  അപേക്ഷകളുടെ മേലുള്ള കാലതാമസം എന്താണെന്ന് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാനും ആവശ്യമായ  രേഖകൾ സമർപ്പിച്ചു  നടപടികൾ പൂർത്തീകരിക്കാനും സാധിക്കുന്നതാണ്. ജിഡിആർഎഫ്എ ദുബായുടെ വെബ്സൈറ്റ് മുഖേനയാണ്  ഇതു സാധ്യമാകുന്നതെന്നു തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *