ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു;  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നുവെന്നും ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള  സർക്കാർ ആണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെൻറിൻറെ  സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തിൽ രാഷ്ട്രപതി കേന്ദ്ര സർക്കാരിൻറെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.  അതിർത്തികളിൽ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി  നേരിടുന്ന സർക്കാർ  കശ്മീരിൽ സമാധാനം കൊണ്ടുവന്നു.  മിന്നലാക്രമണത്തിലും മുത്തലാഖ് നിരോധനത്തിലും കണ്ടത് സർക്കാരിന്റെ ദൃഢനിശ്ചയം  ആയിരുന്നു..അഴിമതി സാമൂഹികനീതിയുടെ മുഖ്യശത്രു ആണെന്ന മുന്നറിയിപ്പും രാഷ്ട്രപതി നടത്തി. 

രാജ്യത്ത് പൂർണ ദാരിദ്ര നിർമാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അവർ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം. രാജ്യത്തിൻറെ ഐക്യം ഉറച്ചതാകണം. സ്വാതന്ത്യത്തിൻറെ  75ാം വാർഷികം വികസിത ഭാരത നിർമാണ കാലമാണ്. രാഷ്ട്രനിർമാണത്തിൽ നൂറ് ശതമാനം സമർപ്പണം വേണമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *