രാജ്യത്തെ ഹൈക്കോടതികളിൽ ഒഴിഞ്ഞു കിടക്കുന്നത് മൂന്നിലൊന്ന് ജഡ്ജി തസ്തികകൾ

രാജ്യത്തെ ഹൈക്കോടതികളിൽ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാർലമെന്റില്. ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്.

138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാർശകൾ വിവിധ സർക്കാറുകളുടെ പരിഗണനയിലാണ്. കേന്ദ്ര ഗവൺമെന്റിനും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയാണിതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *