യു സി സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു സി സി) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 21-ാം നിയമ കമ്മിഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിയമ കമ്മിഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31-ന് അവസാനിച്ചുവെന്നാണ് മന്ത്രി രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ വ്യക്തമാക്കിയത്.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ 22-ാം നിയമ കമ്മിഷന്‍ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അതിനാല്‍ യു സി സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *