അഗ്നിവീർ റിക്രൂട്മെന്റ്; ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം

സേനയിലെ അഗ്‌നിവീർ റിക്രൂട്‌മെന്റിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം നടക്കുക. മാറ്റങ്ങൾ വ്യക്തമാക്കി കരസേന പരസ്യം പ്രസിദ്ധീകരിച്ചു. പുതിയ നിയമനത്തിനുള്ള വിജ്ഞാപനം ഈ മാസം പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നും ഏപ്രിലിൽ രാജ്യത്തെ 200 കേന്ദ്രങ്ങളിലായി എൻട്രൻസ് പരീക്ഷ നടക്കുമെന്നുമാണു വിവരം.

ആദ്യം റിക്രൂട്‌മെന്റ് റാലി, തുടർന്നു പരീക്ഷ എന്ന രീതിയാണു മാറുന്നത്. ആദ്യം പരീക്ഷയും അതിൽ മികവു തെളിയിക്കുന്നവർക്ക് കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും എന്ന രീതിയിലാകും ഇനി അഗ്‌നിവീർ നിയമനം. റിക്രൂട്‌മെന്റ് റാലികളിലെ തിരക്ക് കുറയ്ക്കൽ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണു മാറ്റം. കരസേനയിൽ ഇതിനകം 19,000 അഗ്‌നിവീറുകളെ നിയമിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *