ഉത്സവപ്പറമ്പിൽനിന്ന് ഐസ്‌ക്രീം കഴിച്ചു, പയ്യന്നൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ആശുപത്രിയിൽ

പയ്യന്നൂരിൽ ഭക്ഷ്യവിഷബാധ. ഉത്സവപ്പറമ്പിൽനിന്ന് ഐസ്‌ക്രീം, ലഘുപലഹാരങ്ങൾ തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികംപേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്‌ക്രീം ഉൾപ്പെടെ കഴിച്ചവർ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *