അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിലെ നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ  കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. 

റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ട് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്.

സംസ്ഥാനത്ത് മൊത്തം റവന്യു കുടിശിക 21,797 കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തിന്‍റെ  22.33 ശതമാനം വരുമിത്.  12 വകുപ്പുകളിലായി അഞ്ച് വര്‍ഷത്തിലേറ പഴക്കമുള്ള  7100 കോടി രൂപ  കുടിശികയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

1952 മുതൽ എക്സൈസ് വകുപ്പ് വരുത്തിയ കുടിശിക പോലുമുണ്ട് ഇകൂട്ടത്തിൽ. എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് എത്തിയ 1905 കോടിയുടെ കാര്യത്തിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല. 6143.28 കോടി വിവിധ സ്റ്റേകളിൽ പെട്ടുകിടക്കുന്നുണ്ട്. 2 രൂപ ഇന്ധന സെസ് വഴി ധനവകുപ്പ് 750 കോടി പ്രതീക്ഷിക്കുമ്പോഴാണ് 7000 കോടിയുടെ വൻകുടിശ്ശിക  സ്റ്റേ ഒഴിവാക്കി തുക തിരിച്ചെടുക്കാൻ വകുപ്പുതല നടപടി വേണമെന്നും  കുടിശിക പിരിക്കാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങൾക്ക് ഡാറ്റാ ബേസ് ഉണ്ടാക്കണമെന്നും സിഎജി നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *