പട്രോളിങ് സേവനം വിപുലീകരിച്ച് ഷാർജ പോലീസ്

ഷാർജ എമിറേറ്റിലെ മരുഭൂമികളിലും പർവതപ്രദേശങ്ങളിലും പൊലീസ് പ്രത്യേക ട്രാഫിക് പട്രോളിംഗ് ആരംഭിച്ചു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങൾ പൊലീസ് പുറത്തിറക്കി. പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങളിൽ അവശ്യസേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് കൂടുതൽ വാഹനങ്ങൾ പുറത്തിറക്കിയത്. ഗതാഗത സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *