ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂ; ബിബിസി ഓഫിസ് പരിശോധനയ്‌ക്കെതിരെ തരൂർ

ബിബിസി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ശശി തരൂർ എംപി. ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’  തരൂർ ട്വീറ്റ് ചെയ്തു.

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലാണ് ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ബിബിസി ഓഫിസിലും മുംബൈയിലെ സ്റ്റുഡിയോയിലും എത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *