അഡ്വ.സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിന്റെ ഓഫിസിൽ ക്രൈം ബ്രാഞ്ച് പരിശോധന. എസ് പി  കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് . ലാപ്ടോപ് അടക്കമുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സൈബി ജോസിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലെ ഓഫിസിൽ ഇന്നലെ ആയിരുന്നു പരിശോധന. കൂടുതൽ അഭിഭാഷകർക്കും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം. 

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്നാണ് അഡ്വ. സൈബി ജോസിനെതിരായ പരാതി. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിനും സൈബി ജോസിനെതിരെ പരാതി നൽകി.എന്നാല്‍, ജഡ്ജിമാരുടെ പേരില്‍ പണം വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് സൈബി പറയുന്നത്.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വീടിനടുത്ത് താമസിക്കുന്ന വ്യക്തിയാണ്. വ്യക്തിവിദ്വേഷം മാത്രമാണ് ആരോപണത്തിന് പിന്നില്‍. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ആരോപണം ഉയര്‍ത്തുന്നത്. താന്‍ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും സൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *