കങ്കണ തനിക്കു പ്രിയങ്കരിയെന്ന് ജ്യോതിക; ജ്യോതികയുടെ പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുക അസാധ്യമെന്ന് കങ്കണ

ബോളിവുഡിലെ തന്റെ പ്രിയപ്പെട്ട താരത്തെ പരാമർശിച്ചുകൊണ്ടുള്ള ജ്യോതികയുടെ ട്വീറ്റിന് പ്രതികരണവുമായി നടി കങ്കണ റണാവത്ത്. രജനികാന്തും ജ്യോതികയും അഭിനയിച്ച 2005 ലെ ചന്ദ്രമുഖിയുടെ തമിഴ് തുടർച്ചയായ ചന്ദ്രമുഖി 2 ന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ കങ്കണ റണാവത്ത്.

കങ്കണയാണ് തന്റെ പ്രിയപ്പെട്ട ബോളിവുഡ് താരമെന്ന് മുൻപ് ചന്ദ്രമുഖി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജ്യോതിക ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 2019 ലെ പ്രസ്തുത വീഡിയോയോട് കങ്കണ ട്വിറ്ററിലൂടെ ഇപ്പോഴാണ് പ്രതികരിച്ചത്.

‘ഈ വാക്കുകൾ പ്രോത്സാഹിപ്പിക്കുന്നു.ജ്യോതിക ജിയുടെ ചന്ദ്രമുഖിയിലെ പ്രകടനം എല്ലാദിവസവും കാണാറുണ്ട്. കാരണം ഞങ്ങൾ ചിത്രത്തിന്റെ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിൽ അത്ഭുതപ്പെടുത്തുന്നുണ്ട്. ജ്യോതികയുടെ അമ്പരപ്പിക്കുന്നപ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുക അസാധ്യമാണ്- കങ്കണ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *