ലുലു ഗ്രൂപ്പ് യുഎഇയിൽ സംഘടിപ്പിക്കുന്ന വാക്കത്തൺ ഞായറാഴ്ച നടക്കും

ലുലു ഗ്രൂപ്പ് യഎഇയിൽ സംഘടിപ്പിക്കുന്ന വാക്കത്തൺ ഞായറാഴ്ച നടക്കും. രാവിലെ എട്ടുമണിക്ക് ദുബായിലും അൽഐനിലുമാണ് വാക്കത്തൺ നടക്കുക. ദുബായിലെ അൽസഫ പാർക്കും അൽഐനിലെ കുവൈത്താത്ത് ലുലു ഹെപ്പർമാർക്കറ്റുമാണ് മത്സരവേദി. പരിപാടിയിൽ പങ്കെടുക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് ഡോട്ട് കോം എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.

വാക്കത്തോണിനോടനുബന്ധിച്ച് യോഗാ, ഫിറ്റനസ് ക്ലാസ്, സുംബാ ഡാൻസ് എന്നിവയും ഉണ്ടാകും. ഏതാണ്ട് 10000 പേരെയാണ് വാക്കത്തണിൽ പ്രതീക്ഷിക്കുന്നത്. ആരോഗ്യസുരക്ഷയും സുസ്ഥിരവികസനവും എന്ന യുഎഇയുടെ കാഴ്ചടപ്പാടിന് അനുസൃതമായാണ് വാക്കത്തൺ സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടർ എം എ സലീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *