ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോഴാണ് വാൽ അതിവേഗം വളരുന്നതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് വാൽ നീക്കം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ ശരിയാക്കാനും ഡോക്ടർമാർ തീരുമാനിച്ചു.

കുഞ്ഞിന് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു എന്നാണ് അശുപത്രി അധിക്യതർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ വാലിന്റെ നീളം 5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അണുബാധയോ റേഡിയേഷനോ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ രണ്ടുപേരും ആരോഗ്യവാന്മാരായിരുന്നു.

കുട്ടിയുടെ തലച്ചോറും സുഷുമ്‌നാ നാഡിയും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളും ഡോക്ടർമാർ പരിശോധിച്ചു. ശസ്ത്രക്രിയകൾക്ക് ശേഷവും പെൺകുട്ടി സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പീഡിയാട്രിക് സർജറി ജേണലിൽ ഈ അപൂർവ്വ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യമായല്ല വാലുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അവലോകനത്തിൽ  2017 വരെ ലോകത്ത് 195 കേസുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *