‘പഴയ മേശയും കട്ടിലും… തന്റെ മോളെ എന്റെ മോൻ കെട്ടില്ലഡോ..!’

ഇത്തരേന്ത്യയിൽ നിന്നൊരു കല്യാണക്കഥ ആരെയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമായ രാജ്യത്ത് പരസ്യമായിത്തന്നെ സ്ത്രീധന ഇടപാടുകൾ നടക്കുന്നുണ്ട്. സാംസ്‌കാരിക കേരളം എന്നു കൊട്ടിഘോഷിക്കുന്ന കേരളത്തിൽപ്പോലും സ്ത്രീധനം കിട്ടാതെ വിവാഹത്തിനു തയാറാകുന്നവർ വളരെ ചുരുക്കമായിരിക്കും. സമൂഹത്തിനു മാതൃകയാകേണ്ട നേതാക്കൾ പോലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. നൂറും ഇരുന്നൂറം പവൻ സ്വർണം ധരിച്ചുനിൽക്കുന്ന നവവധുവിന്റെ ചിത്രങ്ങൾ കൺകുളിർക്കെ കാണുന്നവരാണ് നമ്മൾ.

സ്ത്രീധനം ഏർപ്പാട് പൊതുസമൂഹത്തിൽ വിമർശനത്തിനു വിധേയമായപ്പോൾ വിവാഹസമയത്ത് പെൺകുട്ടിക്കു പിതാവു നൽകുന്ന സമ്മാനമായി മാറി. അതയാത്, വീഞ്ഞ് പഴയതുതന്നെ, പുതിയ കുപ്പിയിലാക്കിയെന്നു മാത്രം. മൗലാലിയിലെ ഒരു വിവാഹമാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. ബസ്‌ ്രൈഡവറായി ജോലി ചെയ്യുന്ന മുഹമ്മദ് സക്കീറെന്ന 25 കാരന്റെയും ഹീന ഫാത്തിമയെന്ന 22കാരിയുടെയും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. കാരണം സ്ത്രീധനംതന്നെ! ഞായറാഴ്ച ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വരന്റെ പിതാവ് വിവാഹത്തിൽനിന്നു പിൻമാറുകയായിരുന്നു. കാരണമായി പറഞ്ഞത്, ഹീനയുടെ പിതാവ് സ്ത്രീധനമായി നൽകിയ ഫർണീച്ചറുകൾ പഴയതായിരുന്നു. പഴയ ഫർണീച്ചർ നൽകി തന്റെ മകനെ വധുവിന്റെ പിതാവ് കബളിപ്പിക്കുകയായിരുന്നുവെന്ന് അയാൾ ആപേക്ഷിക്കുകയും ചെയ്തു.

വിവാഹം മുടങ്ങിയതിന്റെ കാരണം അന്വേഷിച്ച് വധുവിന്റെ പിതാവ് വരന്റെ വീട്ടിലെത്തിയപ്പോൾ വിവാഹത്തിനു താത്പര്യമില്ലെന്ന് പരസ്യമായി പറയുകയായിരുന്നു. വധുവിനെയും കുടുംബാംഗങ്ങളെയും വരന്റെ പിതാവ് അപമാനിക്കുകയും ചെയ്തു. പുതിയ ഫർണീച്ചറുകൾ നൽകിയാൽ വിവാഹം നടത്താമെന്ന് പറയുകയും ചെയ്തു. സംഭവത്തിൽ വധുവിന്റെ പിതാവ് പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *