നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷന്‍ സാക്ഷിയായ മഞ്ജു വാര്യരുടെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആണ് ഇപ്പോള്‍ നടക്കുന്നത്.

പ്രതി ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ആസ്പദമാക്കിയാണ് സാക്ഷി വിസ്താരം.

കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖകള്‍ തിരിച്ചറിയാനാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ആംഗീകരിച്ചിരുന്നില്ല. കേസില്‍ വിസ്താരത്തിന് നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. നേരത്തെ വിസ്തരിച്ച മഞ്ജു ഉള്‍പ്പെടെയുള്ള നാല് പേരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എ. വര്‍ഗീസ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *