നേരിട്ടു പറ്റിയില്ല; വിരാട് കോലിയുടെ മെഴുകുപ്രതിമയിൽ ലിപ്ലോക്ക് ചെയ്ത് ആരാധിക; വീഡിയോ കാണാം

ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ ക്രിക്കറ്റ് താരമാണ് വിരാട് കോലി. പ്രത്യേകിച്ച്, പെൺകുട്ടികൾക്കിടയിൽ. തങ്ങളുടെ സ്വപ്ന കാമുകനാണ് കോലിയെന്നൊക്കെ ചില പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പറയാറുമുണ്ട്. പൊതുഇടങ്ങളിൽ പലപ്പോഴും വനിതാ ആരാധകർ കോലിക്കു പ്രയാസങ്ങൾ സൃഷ്ടിച്ചിണ്ട്. ഒന്നു തൊടാനും താരത്തിന്റെ ഒപ്പം നിന്ന് സെൽഫിയെടുക്കാനുമെല്ലാം ഏറ്റവും തിരക്കുകൂട്ടാറുള്ളത് എപ്പോഴും വനിതാ ആരാധകരാണ്.

അടുത്തിടെ ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ സംഭവിച്ച ചുംബനവീഡിയോ ആണ് സോഷ്യൽ മീഡിയയകളിൽ വൈറലായിരിക്കുന്നത്. ഒരു യുവ ആരാധിക മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന കോലിയുടെ മെഴുകുപ്രതിമയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ ആണ് വൈറലായത്. അതിസുന്ദരിയായ ആരാധിക അത്ര ആരാധനയോടെയാണ് ചുംബിക്കുന്നത്. തുടർന്ന് തന്റെ കവിൾ കോലിപ്രതിമയുടെ ചുണ്ടിൽ ചേർക്കുന്നതും കാണാം വീഡിയോയിൽ.

ഒരു പ്രതിമയ്ക്കൊപ്പം എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൻ തരംഗമായി. ഒമ്പതു സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. നെഗറ്റീവ് കമന്റുകൾ ധാരാളം എത്തിയെങ്കിലും അതെല്ലാം ഒരു ആരാധികയുടെ ആഗ്രഹമായി കണ്ടാൽ മതിയെന്നും സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *