5681 കോടിയുടെ പദ്ധതികൾ കൂടി ഏറ്റെടുത്ത് കിഫ്ബി; 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി

കിഫ്ബി പദ്ധതികൾക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം അനുമതി നൽകി. കിഫ്ബിക്ക് നിലവിൽ പ്രതിസന്ധികൾ ഒന്നുമില്ലെന്നും ബോർഡ് യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ ധനമന്ത്രി പറഞ്ഞു.  

കിഫ്ബി ബോർഡ് യോഗമാണ് കൂടുതൽ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പടെ പൊതുമരാമത്ത് റോഡ് പദ്ധതികൾക്ക് സ്ഥലമെടുപ്പിനുൾപ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജിൽ വിദ്യാഭ്യാസ സമുച്ചയ നിർമാണത്തിന് 232 കോടിയും കണ്ണൂർ എയർപോർട്ടിനോട് ചേർന്ന് മൂന്ന് റോഡുകൾക്ക് സ്ഥലമെടുക്കാൻ 1979 കോടിയും അനുവദിച്ചു. ഇതുവരെ 23095 കോടിയാണ് കിഫ്ബി പദ്ധതികൾക്കായി ചെലവഴിച്ചത്. ഇതിൽ 12089 കോടിയുടെ പദ്ധതികൾ പൂർത്തിയായതായും ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 9000 കോടി കൂടി കടമെടുക്കും. വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകേണ്ടി വരും. അതിനായി സംസ്ഥാനം യോജിച്ച് മുന്നോട്ടുപോകണമെന്നും ബാലഗോപാൽ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *