നടപടിക്രമങ്ങൾ ലളിതമാക്കി; എമിറേറ്റ്സ് ഐഡി അപേക്ഷാ ഫോം പുതിയ രൂപത്തിൽ

യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു. നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കിയതായി ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. പരിഷ്ക്കരിച്ച അപേക്ഷയിൽ 7 ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

അപേക്ഷയിൽ വലതുവശത്ത് ക്യൂആർ കോഡ് ഇടംപിടിച്ചു. ഇത് സ്കാൻ ചെയ്താൽ അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്താണ് പതിക്കേണ്ടത്. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യൂആർ കോ‍ഡുകൾ ഉണ്ട്. കമ്പനി മേൽവിലാസത്തിനു പുറമേ കാർഡ് ഡെലിവറി ചെയ്യുന്ന കുറിയർ കമ്പനിയുടെ വിവരവുമുണ്ടാകും.

അപേക്ഷയിലെ വിവരങ്ങൾ പരിഷ്ക്കരിക്കാനും വിരലടയാളം എടുക്കാൻ ലഭിച്ച തീയതിയും സമയവും മാറ്റാനും സൗകര്യമുണ്ട്. അപേക്ഷയുടെ നിജസ്ഥിതി ഓൺലൈൻ വഴി ട്രാക്ക് ചെയ്യാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *