ഓസ്‌കർ 2023; പുരസ്‌കാരങ്ങൾ ഇങ്ങനെ

95-ാം ഓസ്‌കർ പുരസ്‌കാരത്തിൽ ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളിൽ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടൻ, നടി, സഹനടി, സഹനടൻ, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌കാരം നേടി.

ലോസ് ആഞ്ജലിസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. നടി ദീപിക പദുക്കോൺ ചടങ്ങിൽ അതിഥിയായെത്തി.

പുരസ്‌കാരങ്ങൾ ഇങ്ങനെ

മികച്ച സംവിധാനം- ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്)

മികച്ച നടി- മിഷേൽ യോ (എവരിതിങ് എവരിവേർ ഓൾ ഏറ്റ് വൺസ്)

മികച്ച നടൻ- ബ്രെൻഡൻ ഫ്രാസെർ (ദ വെയ്ൽ)

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗൺ മാർവറിക്

മികച്ച തിരക്കഥ (ഒറിജിനൽ)- ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്)

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമൺ ടോക്കിങ്)

മികച്ച ഒറിജിനൽ സോങ്- ആർആർആർ (എം.എം കീരവാണി, ചന്ദ്രബോസ്)

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം- ദ എലിഫന്റ് വിസ്പറേഴ്‌സ് (കാർത്തികി ഗോൾസാൽവേസ്, ഗുനീത് മോംഗ)

മികച്ച വിഷ്വൽ എഫക്റ്റ്‌സ് -അവതാർ ദ വേ ഓഫ് വാട്ടർ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ഓൾ ക്വയറ്റ്ഓൺ ദവെസ്റ്റേൺ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്‌സ് ആന്റ് ഹോഴ്‌സ്

മികച്ച ഒറിജിനൽ സ്‌കോർ- വോക്കർ ബെർട്ടെൽമാൻ

മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രം- നവാൽനി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓൾ കൈ്വറ്റ് വെസ്റ്റേൺ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയർ സ്റ്റെൽ- അഡ്‌റിയെൻ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈൻ- റുത്ത് കാർട്ടർ (ബ്ലാക്ക് പാന്തർ)

Leave a Reply

Your email address will not be published. Required fields are marked *