സ്ത്രീ സുരക്ഷയിലെ അടിയന്തര പ്രമേയം സഭ തള്ളി; ഇത് കൗരവ സഭയോ എന്ന് വി ഡി സതീശൻ

സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുക്കാത്തതിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഉമാ തോമസ് എംഎൽഎ നൽകിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കർ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപ കാല സംഭവമല്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്.

16 വയസുള്ള പെൺക്കുട്ടി പട്ടാപകൽ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നൽകിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കർ നിലപാട് എടുത്തതോടെ പ്രതിപക്ഷ സ്പീക്കർക്കെതിരെ തിരിഞ്ഞു. സ്ത്രീ സുരക്ഷ ചർച്ച ചെയ്യാതിരിക്കാൻ ഇത് കൗരവ സഭയോ എന്ന് വി ഡി സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതിപക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *