സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോട്ടൽ വരുന്നത്. അതിനാൽ കേസ് തുടര്‍ നടപടികള്‍ക്കായി തൃശൂരിലേക്കു കൈമാറിയേക്കും.

സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

”കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു… കാശടിച്ചു മാറ്റി… തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ നേരത്തെ മുഖ്യമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *