‘മോദി’ പരാമർശം: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും

‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത്.

എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ എംപി സ്ഥാനത്തുനിന്നു രാഹുൽ അയോഗ്യനാക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *