അൽ ഐൻ മലയാളി സമാജം- ലുലു റമദാൻ സാഹിത്യോത്സവത്തിന് തുടക്കമായി

കലാ- കായിക -സാംസ്‌കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാല് പതിറ്റാണ്ടായി പ്രവർത്തനോന്മുഖമായി അൽ ഐൻ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന സംഘടനയാണ് അൽ ഐൻ മലയാളി സമാജം. അതിൻ്റെ നാല്പതാമത് വർഷത്തെ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോൽഘാടനവും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമാജം – ലുലു റമദാൻ സാഹിത്യോത്സവ ഉത്ഘടനവും അൽ ഐൻ ലുലു കുവൈത്താത്തിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഐനിലെ അൽ വക്കാർ മെഡിക്കൽ സെൻറർ ഡയറക്ടറും മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ ചെയർമാനുമായ ഡോക്ടർ ഷാഹുൽ ഹമീദ് നിർവ്വഹിച്ചു.

മലയാളി സമാജം പ്രസിഡണ്ട് ഫക്രുദീൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം ബാബു സ്വാഗതവും സാഹിത്യവിഭാഗം സെക്രെട്ടറി ശൈലേഷ് മാസ്റ്റർ വിശിഷ്ടവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

ലുലു ഗ്രൂപ്പ് അൽ ഐൻ റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, ഐ. എസ് . സി ജനറൽ സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര, സാഹിത്യവിഭാഗം സെക്രട്ടറി നൗഷാദ്, ചെയർ ലേഡി റസിയ ഇഫ്തിക്കർ, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാൻ ടി. വി.എൻ കുട്ടി (ജിമ്മി), സമാജം ട്രെഷറർ ഇഫ്തിക്കർ, തുടങ്ങിയവർ പങ്കെടുത്തു. സമാജം സാഹിത്യവിഭാഗം അസിസ്റ്റണ്ട് സെക്രട്ടറി അൻവർ സാദത്ത് കൃതജ്ഞത രേഖപ്പെടുത്തി.

മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നീണ്ടു നിൽക്കുന്ന സമാജം -ലുലു റമദാൻ സാഹിത്യോത്സവത്തിൽ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട് അറബിക് കാലിഗ്രഫി, മൈലാഞ്ചി (ഹെന്ന) മത്സരങ്ങളും , ഇസ്ലാമിക ചരിത്ര പ്രശ്നോത്തരിയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *