കേസ് കടന്നുപോയത് പ്രതിസന്ധിഘട്ടങ്ങളിലൂടെ; പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായി; മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 16 പേരിൽ 2 പേരെ മാറ്റിനിർത്തിയിട്ടുണ്ട്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകാൻ പല ഘട്ടത്തിൽ പരിശ്രമങ്ങളുണ്ടായി. മധു കേസ് ആരംഭം മുതൽ പല പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

കേസ് നടത്തിപ്പിന് പ്രോസിക്യൂട്ടർമാരെ പല തവണ മാറ്റേണ്ടി വന്നു. പിന്നിട്ടത് വലിയ കടമ്പകൾ. അട്ടിമറിക്കപ്പെട്ടേക്കാൻ സാധ്യതയുണ്ടായിരുന്ന കേസിലാണ് വിധി. മധുവിന്റെ കുടുംബത്തിനും സർക്കാർ പരമാവധി സഹായം നൽകിയെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *