ഒമാനിൽ വാഹനാപകടം: 2 മലയാളികൾ മരിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ 11-ാം വാർഡിൽ അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) ആണ് മരിച്ചത്. രണ്ടാമൻ കണ്ണൂർ സ്വദേശിയാണെന്നാണ് സൂചന. ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഒമാൻ നിസ്വ എന്ന സ്ഥലത്തെ നടപ്പാതയിലൂടെ നടക്കുന്നതിനിടയിൽ പിന്നിൽ നിന്നു വന്ന സ്‌പോർട്‌സ് കാർ ഇടിച്ചാണ് മരിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ തുടങ്ങി. സംസ്‌കാരം പിന്നീട്. ചെങ്ങന്നൂർ പുലിയൂർ തെക്കുംകോവിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണ് സന്തോഷ് പിള്ള. ഭാര്യ: അശ്വതി പിള്ള. മകൻ: നൈനിക് എസ്. പിള്ള.

Leave a Reply

Your email address will not be published. Required fields are marked *