നടി ഷംന കാസിം അമ്മയായി; ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശിയുടെ പേര്

നടി ഷംന കാസിം അമ്മയായി. താരത്തിന്റെ ആദ്യത്തെ കുഞ്ഞാണിത്. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. ദുബായിൽ വച്ചായിരുന്നു പ്രസവം. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. പ്രസവത്തിനായി ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസം ഷംനയുടെ സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. ഏഴാം മാസത്തിൽ നടത്തുന്ന ബേബി ഷവറിൻറെ ചിത്രങ്ങളും മറ്റും ഷംന ഇൻസ്റ്റ?ഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *