അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണം: ശരത് പവാർ

അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം തള്ളി എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ‘അദാനിയും അംബാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ കൂടി ഓർക്കണം. സംയുക്ത പാർലിമെന്ററി സമിതിയിൽ ഭരണപക്ഷത്തിന്റെ ആധിപത്യമായതിനാൽ സത്യം പുറത്തുവരില്ല. സത്യം പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തണം’. ശരത് പവാർ ആവശ്യപ്പെട്ടു.

ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തന്നെ പാർലിമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം വരെ ഉന്നിയച്ചുകൊണ്ടിരുന്നത്.

എന്നാൽ അതിൽ നിന്നും വിഭിന്നമായ അഭിപ്രായമാണ് ശരത് പവാർ കഴിഞ്ഞ ദിവസം രണ്ടുദിവസമായി വ്യക്തമാക്കുന്നത്. പ്രധാനമായും അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം വേണ്ടെന്ന നിലപാടാണ് ഉള്ളത്. ജെ.പി.സി അന്വേഷണത്തിൽ ഭരണ പക്ഷത്തിനായിരിക്കും പ്രാധിനിത്യം കൂടുതൽ. അതുകൊണ്ട് തന്നെ സത്യം പുറത്തുവരില്ലെന്ന നിലപാടാണ് ഇതുമായി ബന്ധപ്പെട്ട് ശരത്പവാർ വ്യക്തമാക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നതിനായി അദാനി, അംബാനി എന്നീ പേരുകൾ വ്യാപികമായി ദുരുപയോഗം ചെയ്യുന്നു. എന്നാൽ അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ഓർക്കണമെന്നും ശരത്പവാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *