ഒമാനിലെ ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഫൺ സോൺ കോംപ്ലക്സ് മുതൽ ബീച്ച് റൌണ്ട്എബൗട്ട് വരെയുള്ള മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് മുനിസിപ്പാലിറ്റി ഇപ്പോൾ നടത്തുന്നത്. ഇന്നലെയാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി ബീച്ച് റൌണ്ട്എബൗട്ട് ദിശയിൽ രണ്ട് ലേനുകളും, തിരികെയുള്ള ദിശയിൽ ഒരു ലേനും പുതിയതായി ഒരുക്കുന്നതാണ്. ഈ മേഖലയിലെ ട്രാഫിക് സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഖുറം സ്ട്രീറ്റ് വികസന പദ്ധതി നടപ്പിലാക്കുന്നത്. മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള സൗകര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നതാണ്.
تواصل #بلدية_مسقط تنفيذ مشروع توسعة شارع القرم ابتداءً من مجمع فن زون إلى دوار الشاطئ، ليكون مزدوجًا بمسارين ذهابًا في الاتجاه إلى دوار الشاطئ وبمسار واحد إيابًا ؛ وذلك بهدف الحد من الازدحام المروري.
وإنشاء أنظمة لتصريف المياه السطحية، ونقل وحماية الخدمات المتأثرة بمسار المشروع. pic.twitter.com/srxpwByhLn— بلدية مسقط (@M_Municipality) April 12, 2023