ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. ലുലുഗ്രൂപ്പിന്റെ വിജയകരമായ വ്യാപാര സംരംഭങ്ങളെ പ്രശംസിച്ച രാജാവിന് എം.എ. യൂസഫലി നന്ദി അറിയിക്കുകയും ചെയ്തു.
എം.എ.യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു; റമദാൻ ആശംസകൾ കൈമാറി
