അരിക്കൊമ്പൻ വിഷയത്തിൽ കേരളം സുപ്രീംകോടതിയില്‍

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്‍റെ ഭാ​ഗത്തു നിന്നുള്ള ആവശ്യം. കൂടാതെ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം വാദിക്കുന്നു. അരികൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, മൃഗസ്നേഹികളുടെ സംഘടന അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. 

Leave a Reply

Your email address will not be published. Required fields are marked *