‘രോമാഞ്ചം’ വേറെ ലെവൽ; അർജുൻ അശോകന്റെ സൈക്കോ തലകുലുക്കൽ ഏറ്റെടുത്ത് രാജസ്ഥാൻ താരങ്ങൾ; കൈയ്യടിച്ച് ആരാധകർ

സൂപ്പർഹിറ്റ് ചിത്രം രോമാഞ്ചം കണ്ടവർക്ക് ആർക്കും മറക്കാനാകാത്തതാണ് അർജുൻ അശോകന്റെ സൈക്കോ തലകുലുക്കൽ. സിനിമ ഒടിടിയിൽ കൂടി എത്തിയതോടെ നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ എന്ന പാട്ടിനൊപ്പം അർജുൻ അശോകന്റെ തലകുലുക്കലിനേയും റീൽസ് താരങ്ങൾ അങ്ങ് ഏറ്റെടുത്തു. ഇപ്പോൾ ട്രെൻഡിനൊപ്പം ചേർന്നുകൊണ്ട് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് പങ്കുവച്ച വിഡിയോയാണ് ഇന്റർനെറ്റിൽ ട്രെൻഡിംഗാകുന്നത്.

സഞ്ജു സാംസണ് പുറമേ ജോസ് ബട്ലർ, ലസിത് മലിങ്ക, രവിചന്ദ്ര അശ്വിൻ, സന്ദീപ് ശർമ, ഷിമ്രോൺ ഹെട്മെയർ, യുസ്വേന്ദ്ര ചഹാൽ, ആഡം സാംബ, റിയാൻ പരാഗ്, ദേവദത്ത് പടിക്കൽ തുടങ്ങിയവരെല്ലാം രാജസ്ഥാൻ റോയൽസ് ഔദ്യോഗിക ഹാൻഡിലിലൂടെ പങ്കുവച്ച റീൽസിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.

മോരാഞ്ചത്തിലെ പാട്ടിനൊപ്പം രാജസ്ഥാൻ റോയൽസ് താരങ്ങൾ റീൽസ് ചെയ്തത് മലയാളികൾക്ക് രോമാഞ്ചമുണ്ടാക്കുകയാണ്. ഇതെല്ലാം സഞ്ജുവിന്റെ ഓരോരോ വേലത്തരങ്ങളാണെന്നാണ് മലയാളികൾ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിഡിയോ ഇന്റർനെറ്റിലാകെ തരംഗം സൃഷ്ടിക്കുകയാണ്. ഇന്റർനെറ്റിൽ ഇപ്പോഴുള്ള ഏറ്റവും ക്യൂട്ട് ട്രെൻഡ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *