റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് പിടിയിലായത്. നായാട്ടിനു പോയ പരത്തനാൽ ബെന്നിയെ ശനിയാഴ്ച പുലർച്ചെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടുസംഘത്തിൽ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷ് അമ്പാട്ടും നാരായണനും ചേർന്ന് നായാട്ടിനായി ഏലപ്പാറ വനത്തിലേക്കു പോയത്. പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടെ തോക്ക് താഴേയ്ക്ക് വീണ് ബെന്നിയുടെ വയറ്റിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മരിച്ച ബെന്നി കാഞ്ഞിരക്കൊല്ലിയിൽ സ്വകാര്യ റിസോർട്ട് നടത്തുന്നയാളാണ്. 

Leave a Reply

Your email address will not be published. Required fields are marked *