ആത്മകഥയുമായി സിപിഎം നേതാവ് കെ.കെ.ശൈലജ

ആത്മകഥയുമായി സിപിഎം നേതാവ് കെ.കെ.ശൈലജ. പാർട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എംഎൽഎയുമായ ശൈലജ പങ്കുവയ്ക്കുന്നത്. ‘മൈ ലൈഫ് ഏസ് എ കോമ്രേഡ് (സഖാവെന്ന നിലയിൽ എന്റെ ജീവിതം) എന്ന പേരിലെഴുതിയ പുസ്തകം ഡൽഹി കേരള ഹൗസിൽ ഏപ്രിൽ 28ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുക. 

നാണക്കാരിയായ പെൺകുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവർത്തനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിപ്പ, കോവിഡ് എന്നീ മഹാമാരികൾ നേരിട്ടതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. മഞ്ജു സാറ രാജനുമായി ചേർന്ന് രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസ് ആണ്.

എഴുത്തുകാരി എസ്.സിത്താരയാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ തയാറാക്കുന്നത്. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് പുസ്തകം ഇംഗ്ലിഷിൽ തയാറാക്കിയതെന്ന് ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *