ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ദുബായ് മാരത്തൺ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ദുബായ് സ്പോർട്സ് കൗൺസിലിന്റെ പിന്തുണയോടെയാണ് ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ https://www.dubaimarathon.org/ എന്ന വിലാസത്തിൽ ലഭ്യമാണ്. 4 കിലോമീറ്റർ, 10 കിലോമീറ്റർ, 42.195 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ മാരത്തൺ മത്സരമാണ് ദുബായ് മാരത്തൺ. ദുബായ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ദുബായ് പോലീസ്, ദുബായ് ആർടിഎ, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുമായി ചേർന്നാണ് 2024 ദുബായ് മാരത്തൺ അരങ്ങേറുക.
The #Dubai Marathon will return for its 23rd edition with the support of the @DubaiSC on Sunday, 7 January 2024.https://t.co/JvOZpzBIN4 pic.twitter.com/AiP17IYBbF
— Dubai Media Office (@DXBMediaOffice) April 24, 2023