”മുറിവുകള്‍ പുഴയാകുന്നു”ട്രെയിലർ പുറത്തിറങ്ങി

ദൃശ്യ മാധ്യമ രംഗത്ത് മൂന്ന് പതിറ്റാണ്ട് സജീവ സാന്നിദ്ധ്യമായ പി കെ സുനില്‍നാഥ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച’മുറിവുകള്‍ പുഴയാകുന്നു’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ, കേരള സംസ്ഥാന സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും നടനുമായ മധുപാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സായ് കൃഷ്ണയാണ് ഈ ചിത്രത്തിലെ നായിക. നായകന്‍ ജയേഷ് ജയറാം, അഞ്ജലി ജോര്‍ജ്ജ്, ഗായത്രി നമ്പ്യാര്‍, അമ്പിളി സൈറ, പ്രിയ രാജ്, കൃഷ്ണകുമാര്‍ പാട്ടുകുളങ്ങര, വിനിത റാഫേല്‍, ഡോ. ഹനീഷ്, ദീപേഷ്, വി എസ് ബിന്ദു, കലാമണ്ഡലം പ്രഭാകരന്‍, നജീബ് ലൈലാസ്, എം എം നാസര്‍, ഷെര്‍ളി, കീര്‍ത്തന, നീരജാ മദന്‍, തന്‍മയ്, സോന, ആത്വിക തുടങ്ങി മുപ്പതോളം പുതുമുഖങ്ങൾക്കൊപ്പം സജ്ജാത് ബ്രൈറ്റ്, പ്രൊ.ചന്ദ്രദാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍സിംബോളിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ പി നമ്പ്യാതിരി നിർവ്വഹിക്കുന്നു. കോസ്റ്റ്യുംസ്-ചഞ്ചല്‍ സേതു പാര്‍വതി, അസോസിയേറ്റ് ഡയറക്ടർ ഉണ്ണിക്കൃഷ്ണന്‍ ചിറ്റൂർ, സംഗീതം-സാം കടമ്മനിട്ട,എഡിറ്റർ-മോജി ടി വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാജി മാള,പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *