പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടി സ്വീകരിക്കില്ല: വിമർശനവുമായി യോഗേശ്വർ ദത്ത്

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചുള്ള സമരത്തിനെതിരെ ഒളിംപിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്.

ഗുസ്തി താരങ്ങളെ അപമാനിച്ച സംഭവത്തിൽ നടപടി വേണമായിരുന്നെങ്കിൽ മൂന്നു മാസം മുൻപ് പരാതിപ്പെടണമായിരുന്നു. അതു ചെയ്യാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വർ ദത്ത് വിമർശിച്ചു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിച്ച സമിതിയിലെ അംഗമാണ് യോഗേശ്വർ ദത്ത്.

ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ വെള്ളിയാഴ്ച ഡൽഹി പൊലീസ് രണ്ട് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ ആരോപണങ്ങളിൽ പോക്‌സോ പ്രകാരവും മറ്റു പരാതികളിൽ  സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. 

Leave a Reply

Your email address will not be published. Required fields are marked *