ഇരുപത്തിരണ്ടാമത് എയർപോർട്ട് ഷോ 2023 മെയ് 9 മുതൽ ദുബായിൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് എയർപോർട്ട് ഷോ സംഘടിപ്പിക്കുന്നത്.മെയ് 9-ന് ആരംഭിക്കുന്ന എയർപോർട്ട് ഷോ മെയ് 11 വരെ നീണ്ട് നിൽക്കും.
ATC ഫോറം, എയർപോർട്ട് സെക്യൂരിറ്റി മിഡിൽ ഈസ്റ്റ് എക്‌സിബിഷൻ, ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറം എന്നിങ്ങനെ മൂന്ന് പ്രധാന പരിപാടികൾ എയർപോർട്ട് ഷോയുടെ ഭാഗമായി അരങ്ങേറുന്നതാണ്. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറില്പരം പ്രദർശകരും, നാലായിരത്തോളം വ്യോമയാന മേഖലയിലെ പ്രമുഖരും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്.
ഇത്തവണത്തെ എയർപോർട്ട് ഷോയുടെ ഭാഗമായി വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങളുടെ പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.