ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കദളിപ്പഴം കൊണ്ടു തുലാഭാരം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനു ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കദളിപ്പഴം കൊണ്ടു തുലാഭാരം  നടത്തി. 83 കിലോ കദളിപ്പഴം ഉപയോഗിച്ചു. വൈകിട്ടു നാലരയോടെ കിഴക്കേഗോപുര കവാടത്തിൽ നിന്നു ദർശനവും നടത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഗവർണർക്ക് കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാൽപായസം എന്നിവയടങ്ങിയ പ്രസാദം നൽകി. 

‘അവാച്യമായ ആത്മീയ അനുഭവം’ എന്നാണു ക്ഷേത്ര ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘യതോ വാചോ നിവർത്തന്തേ അപ്രാപ്യ  മനസാ സഹാ..’ എന്ന ഉപനിഷദ് വാക്യവും  ചൊല്ലി. 

Leave a Reply

Your email address will not be published. Required fields are marked *