താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ പൂരപ്പുഴയിലെ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. അപകടത്തിൽ മരിച്ച ഓരോ ആളുകളുടെയും കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. അതോടൊപ്പം ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സയും സർക്കാർ വഹിക്കും.
വാക്കുകൊണ്ട് ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഹത്യഭാഗ്യരുടെ ജീവഹാനിയിൽ അനുശോചനം നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ ഇത്തരം ദുരന്തങ്ങൾ ഉണ്ടായതിനെ തുടർന്ന് കണ്ടെത്തിയ നിർദേശങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനൂരിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി