പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ മലമുറി മരിയൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർഥിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

കുഴഞ്ഞുവീണെന്ന് പറ‍ഞ്ഞാണ് സഹപ്രവർത്തകർ മിന്റുവിനെ ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണ കാരണം വ്യക്തമായത്. ഇതിനു പിന്നാലെയാണ് സഹപ്രവർത്തകനായ സിദ്ധാർഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.Youth dies after friend ‘inserts air compressor into rectum’, accused held

Leave a Reply

Your email address will not be published. Required fields are marked *