ഡോക്ടറുടെ കൊലപാതകത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണം ഐഎംഎ

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ദേശീയ പ്രസിഡൻ്റ് ഡോ ശരത് കുമാർ അഗർവാൾ. ഡോക്ടറുടെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വന്ദനയുടെ മരണം ഞെട്ടിക്കുന്നതാണ്. സുരക്ഷ നൽകാൻ പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥനെ പിരിച്ചു വിടണം.

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമം തടയാൻ കേന്ദ്ര നിയമം മാത്രമാണ് പരിഹാരം. ഇനിയെങ്കിലും സ‍ർക്കാർ നടപടികൾ പൂർത്തിയാക്കി നിയമം പാസാക്കണമെന്നും ഡോ ശരത് കുമാർ അഗർവാൾ പറഞ്ഞു. 

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ്ജ് രാവിലെ പറഞ്ഞിരുന്നു. ഡോക്ടർ വന്ദനദാസിൻ്റെ മരണത്തിൽ ആരോ​ഗ്യവകുപ്പിലെ ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള, നിർഭാ​ഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *