വിവാഹവേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോംഗർഗഡിൽ വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഭിലായ് സ്റ്റീൽ പ്ലാൻറിൽ എൻജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്കറാണ് മരിച്ചത്. മേയ് 4ന് രാത്രിയിലാണ് സംഭവം. മരുമകളുടെ വിവാഹത്തിൽ നൃത്തം ചെയ്യുകയായിരുന്നു റൗജ്കർ. വിവാഹ വേദിയിൽ വധൂവരൻമാർക്കൊപ്പം ആസ്വദിച്ചു നൃത്തം ചെയ്യുകയായിരുന്ന റൗജ്കർ പെട്ടെന്ന് ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ബിഹാറിൽ വരൻ വിവാഹവേദിയിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. വരമാല ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതത്തിൽ അസ്വസ്ഥത തോന്നിയ വരൻ വിവാഹവേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ദമ്പതികൾ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തിൽ ഡി.ജെ സംഗീതം വച്ചിരുന്നു. വിവാഹ ഘോഷയാത്രക്കിടെ അമിതശബ്ദത്തിൽ ഡിജെ പ്ലേ ചെയ്യുന്നതിനെതിരെ സുരേന്ദ്രൻ അസ്വസ്ഥനാകുകയും പലതവണ പരാതിപ്പെടുകയും ചെയ്തിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞ കുറച്ചു നിമിഷങ്ങൾക്ക് ശേഷം സുരേന്ദ്ര വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഭോപ്പാലിലും സമാനസംഭവം ഉണ്ടായിട്ടുണ്ട്. വിവാഹ സത്കാരത്തിൽ ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ 18കാരൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതമാണ് പ്രശ്‌നമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *